HIGHLIGHTS : കോതമംഗലം: മാര്‍ബസേലിയസ് മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍

കോതമംഗലം: മാര്‍ബസേലിയസ് മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ ജീവന്‍മരണ സഹായത്തെ സഹായിച്ച സമരസഹായസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 9 പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കാന്‍ പോലീസുകാരെ ഡ്യൂട്ടിക്കിടെ അക്രമിക്കല്‍ പൊതുഗതാഗതം തടസപ്പെടുത്തല്‍ ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ക്കുള്ള ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലേബര്‍കമ്മീഷണറുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണ മാനേജ്‌മെന്റ് ലംഘിച്ചതാണ് നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങുവാന്‍ കാരണമായത്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊതുപ്രവര്‍ത്തകരെയാണ് ഇപ്പോള്‍ പോലീസ് കേസില്‍ കുടുക്കിയിരിക്കുന്നത്.
രാത്രിയില്‍ ഇവരുടെ വീട്ടില്‍ കയറിയാണ് അറസ്റ്റ് നടത്തിയത്. ഈ കേസില്‍ കൂടുതല്‍ അറസ്റ്റ് നടക്കാനുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചന.