HIGHLIGHTS : അഹമ്മദാബാദ് : നരോദപാട്യ കൂട്ടക്കൊല കേസിലെ പ്രതിയായ
അഹമ്മദാബാദ് : നരോദപാട്യ കൂട്ടക്കൊല കേസിലെ പ്രതിയായ മുന്‍ മന്ത്രിയും കലാപ കാലത്തെ എംഎല്‍എയുമായിരുന്ന ഡോ. മായാബെന്‍ കോട്‌നാനിക്ക് 28 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മറ്റ് ഏഴ് പ്രതികള്‍ക്ക് 21 വര്‍ഷം തടവും കോടതി വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കൂടാതെ ബജ്‌രംഗദള്‍ നേതാവ് ബാബു ബജ്‌രംഗിന് മരണം വരെ തടവിനും കോടതി വിധിച്ചു.

32 പേര്‍ ഈ കേസ്സില്‍ കുറ്റക്കാരാണെന്ന് അഹമ്മദബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തിയിരുന്നു. . 61 പ്രതികളാണ് ഈ കേസില്‍ വിചാരണ നേരിട്ടത്. ഇതില്‍ 29 പേരെ വെറുതെ വിട്ടു.
വര്‍ഗീയ കലാപങ്ങള്‍ സമൂഹത്തെ ബാധിക്കുന്ന അര്‍ബുദമാണെന്നും ഈ കേസില്‍ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് ഒരു പാഠമാകണമെന്നും കോടതി ജഡ്ജ് നിരീക്ഷിച്ചു.
വി എച്ച് പി ആഹ്വാനം ചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെ സംഘം ചേര്‍ന്ന് ആക്രമണം നടക്കുകയായിരുന്നു. 2002 ല്‍ നടന്ന ഗോധ്ര സംഭവത്തിന് ശേഷം ഫിബ്രുവരി 28 നാണ് ഈ സംഭവം നടന്നത്. അന്നത്തെ ആക്രമണത്തില്‍ 97 മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപകാരികള്‍ക്ക് മണ്ണെണ്ണയും വാളുകളും എത്തിച്ചുനല്‍കിയതു മായാബെന്‍ കോട്‌നാനിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
MORE IN പ്രധാന വാര്‍ത്തകള്‍
