HIGHLIGHTS : അഹമ്മദാബാദ് : നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ
അഹമ്മദാബാദ് : നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ മായ കോട്നാനി ,ബജ്രംഗ്ദള് നേതാവ് ബാബു ബജരംഗി എന്നിവരുള്‍പ്പെടെ 32 പേര് ഈ കേസ്സില്‍ കുറ്റക്കാരാണെന്ന് അഹമ്മദബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തി. 61 പ്രതികളാണ് ഈ കേസില്‍ വിചാരണ നേരിട്ടത്. ഇതില്‍ 29 പേരെ വെറുതെ വിട്ടു.
വ്ിഎച്ച്പി ആഹ്വാനം ചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെ സംഘം ചേര്‍ന്ന് ആക്രമണം നടക്കുകയായിരുന്നു. 2002 ല്‍ നടന്ന ഗോധ്ര സംഭവത്തിന് ശേഷം ഫിബ്രുവരി 28 നാണ് ഈ സംഭവം നടന്നത്. അന്നത്തെ ആക്രമണത്തില്‍ 97 പേര് കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.