HIGHLIGHTS : അഹമ്മദാബാദ് ഗുജറാത്ത് കലാപത്തില്‍ ന്യുനപക്ഷങ്ങളെ വംശഹത്യ നടത്തിയ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി നരേന്ദ്രമോദി നടത്തിയ വാക്പ്രയോഗം ഏറെ വിവാദമാകുന്നു.

അഹമ്മദാബാദ് ഗുജറാത്ത് കലാപത്തില്‍ ന്യുനപക്ഷങ്ങളെ വംശഹത്യ നടത്തിയ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി നരേന്ദ്രമോദി നടത്തിയ വാക്പ്രയോഗം ഏറെ വിവാദമാകുന്നു.
നമ്മള്‍ ഓടിക്കുകയോ, സഞ്ചരിക്കുകയോ ചെയ്യുന്ന കാറിന്റെ മുന്നിലേക്ക് ഒരു നായ എടുത്തു ചാടുകയും അതിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയും ചെയ്താല്‍ നമുക്ക് വേദന തോന്നില്ലെ എന്നും അതുപോലെ അരുതാത്തത് സംഭവിച്ചാല്‍ എനിക്കും ദുഃഖം തോന്നുക സ്വാഭാവികമാണെന്നുമുള്ള ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള മോദിയുടെ വാക്കുകള്‍ കടുത്ത പ്രതിഷേധത്തിനിടയക്കിയിരിക്കുകയാണ്.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തനിക്ക് കുറ്റബോധമില്ലെന്നും മോദി പറഞ്ഞു.
താനൊരു ഹൈന്ദവ ദേശിയവാദിയാണെന്ന് മോദി പറഞ്ഞു. താന്‍ ജനിച്ചത് ഹിന്ദുവായാണെന്നും തനിക്ക് ദേശ സ്‌നേഹമുണ്ടെന്നും ഹൈന്ദവ ദേശീയ വാദിയായതില്‍ തെറ്റ് കാണില്ലെന്നും മോദി പറഞ്ഞു.
എന്നാല്‍ മോദിയുടെ പ്രസ്ഥാവനയ്ക്കതെരെ സമാജ്‌വാദി പ്രവര്‍ത്തകരും ഇടതുപക്ഷവും രംഗത്തെത്തി.
മോദി മുസ്ലീങ്ങളെ പട്ടികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. മോദിയുടെ പരാമര്‍ശം ഖേദകരമായിപോയെന്ന് എസ്പി നേതാവ് കമാല്‍ ഫറൂഖി പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് മോദി മാപ്പ് പറയണമെന്നും അദേഹം പറഞ്ഞു. മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും രംഗത്തെത്തി.