HIGHLIGHTS : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
അതേ സമയം ഈ യോഗത്തില്‍ ബിജെപി സീനിയര്‍ നേതാവ് എള്‍കെ അദ്വാനി പങ്കെടുത്തില്ല. രാജ്‌നാഥ് സിങ്ങിനയച്ച കത്തില്‍ മോദിയുടെ സ്ഥാനാര്‍ത്ഥ്വം പ്രഖ്യാപിച്ചതിലുള്ള നിരാശ അദ്വാനി പ്രകടമാക്കുകയും ചെയ്തു.

പക്ഷേ മോദിയെ പിന്തുണക്കുന്നവാരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും.കൂടാതെ ആര്‍എസ്സ്എസ്സ് നിലപാടം മോദിക്കനുകൂരമായി.
പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മോദി പാര്‍ട്ടി തന്നെ വലിയദൗത്യമാണ് ഏല്‍പ്പിച്ചെതെന്നും ജനങ്ങളുടെ വിശ്യാസം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി.
photo courtesy Decan Chronicle