ദില്ലി കൂട്ട ബലാത്സംഗ കേസ്; നാല് പ്രതികള്‍ക്ക് വധ ശിക്ഷ

ദില്ലി : രാജ്യത്തെ നടുക്കിയ ദില്ലി കൂട്ട ബലാത്സംഗ കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ. മുകേഷ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍,പവന്‍ ഗുപ്ത എന്നിവര്‍ക്കാണ്‌ വധശിക്ഷ വിധിച്ചത്. ദില്ലി സാകേത് അതിവേഗ കോടതിയുടേതാണ് വിധി.

കേസിലെ നാല് പ്രതികള്‍ക്കും വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രതികള്‍ സാഹചര്യ സമ്മര്‍ദ്ധത്താലാണ് ഇങ്ങനെ ചെയ്തതെന്നും പ്രതികളുടെ പ്രായവും മാതാപിതാക്കളുടെ ആരോഗ്യ നിലയും കണക്കിലെടുത്ത് ജീവപര്യന്തം മാത്രം നല്‍കിയാല്‍ മതിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപെട്ടിരുന്നു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top