HIGHLIGHTS : തിരു: ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്രമോഡിയും, കേരളത്തിലെതൊഴില്‍ മന്ത്രി ബേബിജോണും തമ്മില്‍ വ്യാഴാഴ്ച നടന്ന കൂടികാഴ്ചവിവാദമാകുന്നു.
തിരു: ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്രമോഡിയും, കേരളത്തിലെതൊഴില്‍ മന്ത്രി ബേബിജോണും തമ്മില്‍ വ്യാഴാഴ്ച നടന്ന കൂടികാഴ്ചവിവാദമാകുന്നു. അഹമ്മദാബാദില്‍ വെച്ചായിരുന്നുകൂടികാഴ്ച. ഇതിനകം തന്നെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ കൂടികാഴ്ചക്കെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രി മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു. മോ്ഡിയെ മഹത്വല്‍ക്കരിക്കേണ്ടതില്ലെന്ന് കെ പി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.


എന്നാല്‍ ഷിബുബേബി ജോണ്‍ നരേന്ദ്രമോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന മുസ്ലീംലീഗ് എംഎല്‍എ കെ എന്‍ ഖാദര്‍ അഭിപ്രായപ്പെട്ടു.
ഗുജറാത്തിന്റെ വികസന രീതികളെകുറിച്ച് പഠിക്കാക്കാനും തൊഴില്‍സാഹചര്യങ്ങളെകുറിച്ച് മനസ്സിലാക്കാനുമാണ് ചര്‍ച്ച നടത്തിയതെന്ന് ഷിബുബേബിജോണ്‍ പ്രതികരിച്ചു.
ഷിബു മോഡിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോകളും ഇതേകുറിച്ചുള്ള അഭിപ്രായങ്ങളും മന്ത്രി തന്റെ ഫേസ്ബുക്ക് വാളില്‍ പേസ്റ്റ്‌ചെയ്തിട്ടുണ്ട്.
ബിജെപിയുടെ സംസ്ഥാന നേതൃത്വം ഷിബുവിന്റെ കൂടികാഴ്ചയെ ശ്ലാഘിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇത്് വരും ദിനങ്ങളില്‍ യുഡിഎഫിനും, കേരളരാഷ്ട്രീയത്തിനും വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിടുന്നതാണ്.
എന്നാല്‍ മുഖ്യ മന്ത്രി ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.