നരേന്ദ്രമോഡിക്ക് വിസയില്ല; അമേരിക്ക

HIGHLIGHTS : ദില്ലി :യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാവ് നരേന്ദ്രമോഡിക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍

ദില്ലി: യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാവ് നരേന്ദ്രമോഡിക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ തയ്യാറായപ്പോള്‍ മോഡിക്ക് വിസ നല്‍കില്ലെന്ന തീരുമാനം പുനപരിശോധിക്കില്ലെന്ന് അമേരിക്ക.

യുഎസ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് ഇന്ന് ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ഗുജറാത്ത മുഖ്യമന്ത്രി നരേന്ദ്ര മോഡിയോടുള്ള അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ലെന്നറിയിച്ചത്.

sameeksha-malabarinews

നിലവിലെ അവസ്ഥയില്‍ ഈ നടപടി മാറ്റാനോ ലഘൂകരിക്കാനോ ഉദേശിക്കുന്നില്ലെന്നും മോഡിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചാല്‍ മാത്രമെ തങ്ങള്‍ അതെകുറിച്ച് ചിന്തിക്കുകയുള്ളുവെന്നും ബ്ലേക്ക് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!