ചുംബനരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

വടക്കഞ്ചേരി: തങ്ങളുടെ വിദ്യാലയത്തില്‍ പഠിക്കുന്ന പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ചുംബിക്കുന്ന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കൂട്ടുരാര്‍ക്ക് അയച്ചുകൊടുത്ത പ്ലസ്ടു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് വടക്കഞ്ചേരി സിഐ സി ആര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൂന്ന് പേരെ പിടികൂടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് അടുത്ത് വരുത്തി ബലം പ്രയോഗിച്ച് ചുംബിക്കുകയും ഈ രംഗം മറ്റ് രണ്ടുപേര്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ടുപേര്‍ ഈ ചിത്രം കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ചുംബിക്കുകയും ഈ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങളാണ് പിന്നീട് മെസേജായി കുട്ടികള്‍ക്കിടയിലേക്ക് പ്രചരിപ്പിച്ചത്.

സംഭവത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

Share news
error: Content is protected !!
Scroll to Top