HIGHLIGHTS : പ്രഭുദേവയുമായുള്ള കോളിളക്കം സൃഷ്ടിച്ച തകര്‍ന്ന പ്രണയത്തിനുശേഷം നയന്‍സ് വീണ്ടും പ്രണയത്തിലാണത്രെ
ഇരുവരും ഇതുവരെ പ്രണയത്തെക്കുറിച്ചൊന്നും പറയുവാന്‍ തയ്യാറായിട്ടില്ലെങ്കിലും എനിക്ക് നയന്‍സ് സ്പെഷ്യല്‍ ആണെന്ന് ആര്യ പലയിടത്തും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തനിക്ക് നയന്താരയോട് വലിയ ഇഷ്ടമാണെന്നും അതേസമയം ഗോസിപ്പുകാര്‍ എഴുതിവിടുന്നതിനോട് അതിനൊത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്നും ആര്യ ചില ഇന്റര്‍വ്യൂകളില്‍ പറയുന്നു. ഇങ്ങനെയൊക്കെ ആര്യ പറയുന്നുണ്ടെങ്കിലും ഭാവിയില്‍ തങ്ങളുടെ സൗഹൃദം എന്താകുമെന്ന് പറയുവാന്‍ കഴിയില്ലെന്ന് ഒരു പ്രണയത്തിലേക്കുള്ള സൂചന ആര്യയുടെ വാക്കുകളില്‍ പറയാതെ പറയുന്നുണ്ട്.

പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതോടെ എന്തായാലും തനിക്ക് പ്രണയം വേണ്ടെന്ന് പറഞ്ഞ് തിരിച്ചു സിനിമാലോകത്തേക്ക് വന്ന നയന്സിനിപ്പോള് കൈ നിറയെ പടങ്ങളാണ്….