ബാലതാരമായി വെള്ളിത്തിരയില്‍ എത്തി പ്രേക്ഷകരുടെ മനം കീഴടക്കിയ സനൂഷ നായികയായും ഏറെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിലാണ് വെള്ളിത്തിരയില്‍ പ്രത്യക്ഷപെട്ടുകൊണ്ടിരിക്കുന്നത്. സക്കറിയയുടെ ഗര്‍ഭിണികളിലാണ് സനൂഷ ഏറെ വ്യത്യസ്തയായി ഗര്‍ഭിണിയായി അഭിനയിച്ചിരിക്കുന്നത്.
കുട്ടികാലം മുതല്‍ തന്നെ ഗര്‍ഭിണികളോട് തനിക്ക് ആദരവും ഇഷ്ടവും ആയിരുന്നുവെന്നും ഗര്‍ഭിണികളെ ആകാംക്ഷയോടെയാണ് ഞാന്‍ നോക്കിയിരുന്നതെന്നും സനൂഷ പറയുന്നു. അതുകൊണ്ടു തന്നെ സക്കറിയായുടെ ഗര്‍ഭിണികളിലെ അഭിനയം ഞാന്‍ വളരെ എന്‍ജോയ് ചെയ്താണ് അഭിനയിച്ചതെന്നും സനൂഷ വ്യക്തമാക്കി.
ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ നിന്നും ഏറെ വ്യത്യസ്തതയും അഭിനയ സാധ്യതയും ഉള്ള കഥാപാത്രമാണ് സക്കറിയായുടെ ഗര്‍ഭിണികളിലെ അഭിനയമെന്നും സനൂഷ പറഞ്ഞു.
അനീഷ് സംവിധാനം ചെയ്യുന്ന സക്കറിയായുടെ ഗര്‍ഭിണികള്‍ കൊച്ചി ആസ്ഥാനമായ ഒരു കഥയാണ്. ഒരു ഗൈനക്കോളജിസ്റ്റും അയാള്‍ പരിശോധിക്കുന്ന നാല് ഗര്‍ഭിണികളുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
സനൂഷക്ക് പുറമെ റീമാ കല്ലുങ്കല്‍, ഗീത , ജോയ് മാത്യു, സാന്ദ്ര തോമസ്, ലാല്‍, ആശാ ശരത്, അജു വര്‍ഗീസ്, ഷാനവാസ്, ദേവി അജിത്ത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.




