HIGHLIGHTS : പോളണ്ട്: വനിതാ ടെന്നീസ് താരമായ ആഗിനെസ്‌ക റാഡ്‌വാന്‍സ്‌കെയെ
പോളണ്ട്: വനിതാ ടെന്നീസ് താരമായ ആഗിനെസ്‌ക റാഡ്‌വാന്‍സ്‌കെയെ ഇഎസ്പിഎന്‍ ബോഡി മാഗസിന് വേണ്ടി നഗ്നയായി പോസ് ചെയ്തതിന് പോളണ്ടിലെ കത്തോലിക്ക യൂത്ത് വുമണ്‍ പുറത്താക്കി. ലോക വനിതാ ടെന്നീസ് റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരിയാണ് ആഗിനെസ്‌ക.
നഗ്നയായി ഇഎസ്പിഎന്‍ മാഗസിന് വേണ്ടി പോസ് ചെയ്തത് സദാചാര വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് സംഘടന ഇവരെ പുറത്താക്കിയിരിക്കുന്നത്.
ദൈവവിശ്വാസം പുതുതലമുറയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പോളണ്ടില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക യൂത്ത് മൂമെന്റിലെ പ്രചരണ പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ആഗിനെസ്‌ക. ടെന്നീസ് താരമായ ആഗിനെസ്‌കയുടെ സാന്നിദ്ധ്യം സംഘടനക്ക് ഏറെ ഗുണം ചെയ്തിരുന്നതായി വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ ഇഎസ്പിഎന്‍ ന്റെ ബോഡി പതിപ്പില്‍ ഇവരുടെ നഗ്ന ചിത്രം വന്നതോടെ സംഘടന ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു.