HIGHLIGHTS : മുംബൈ: മുന്‍ ലോക ഗുസ്തി ചാമ്പ്യന്‍ ധാരാസിങ് അന്തരിച്ചു. മുംബൈയിലെ കോകില
മുംബൈ: മുന്‍ ലോക ഗുസ്തി ചാമ്പ്യന്‍ ധാരാസിങ് അന്തരിച്ചു. മുംബൈയിലെ കോകില ഭവന്‍ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അദേഹത്തിന് 83 വയസ്സായിരുന്നു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളാല്‍ കുറച്ച് കാലമായി ഇദേഹം ചികിത്സയിലായിരുന്നു.
ഗുസ്തിക്കാരന്‍ എന്നതുപോലെ മികച്ച ഒരു സിനിമാ താരം കൂടിയാണ്. നിരവധി ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്. സിബിമലയില്‍ ചിത്രമായ മുത്താരംകുന്ന് പി ഒയില്‍ മുഖേഷിനൊപ്പം വളരെ ശ്രദ്ധേയമായ ഗുസ്തിക്കാരന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രശസ്ത പ്രസിദ്ധമായ രാമായണം സീരിയലില്‍ ഹനുമാന്റെ വേഷം ചെയ്തത് ഇദേഹമാണ്.
മുന്‍ രാജ്യസഭ അംഗമായ ധാരസിങ് 1968 ലാണ് ലോകഗുസ്തി ചാമ്പ്യനായത്. കോണമണ്‍വെല്‍ത്ത് ഗെയിംസിലും ഒരു തവണ ചാമ്പ്യനായിരുന്നു.
ധാരാസിങ് അഭിനയിച്ച മുത്താരം കുന്ന് പി ഒ യിലെ ഒരു രംഗം
[youtube]http://www.youtube.com/watch?v=YGjuFKbyX8I&feature=fvwrel[/youtube]