ദില്ലി കൂട്ടബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 3 വര്‍ഷം തടവ്

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ദില്ലി ജുവനൈല്‍ കോടതി പരമാവധി ശിക്ഷയായ 3 വര്‍ഷം തടവ് വിധിച്ചു.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് നല്‍കുന്ന പരമാവധി ശിക്ഷയാണ് 3 വര്‍ഷ കഠിന തടവ്. ഇനി രണ്ടര വര്‍ഷം കൂടി ഇയാള്‍ ശിക്ഷ അനുഭവിക്കണം. വിധി പറയുമ്പോള്‍ കോടതി വളപ്പില്‍ ഇയാളുടെ ബന്ധുക്കളടക്കം നിരവധി പേര്‍ എത്തിയിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

ദില്ലി കൂട്ടബലാത്സംഗ കേസിലെ ആദ്യ വിധിയാണ് ഇന്ന് പറഞ്ഞത്. വിധി പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി ജുവനൈല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേ സമയം പ്രതിക്കെതിരായ ശിക്ഷ പര്യാപ്തമല്ലെന്നും ഈ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top