Section

malabari-logo-mobile

ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുനാ അവാര്‍ഡ് മരവിപ്പിച്ചു

HIGHLIGHTS : ദില്ലി : ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുനാ

ദില്ലി : ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുനാ അവാര്‍ഡ് മരവിപ്പിച്ചു. മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം. അനേ്വഷണത്തിന് ശേഷം ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്നാണ് കായിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അതേ സമയം ഉത്തേജക മരുന്ന് വിവാദത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്ന് രഞ്ജിത്ത് മഹേശ്വരി പ്രതികരിച്ചു. കൂടാതെ ഇന്നു നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും രഞ്ജിത്ത് മഹേശ്വരി പറഞ്ഞു.

sameeksha-malabarinews

കൊച്ചിയില്‍ നടന്ന 48 ാം മത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നവെന്ന റിപ്പോര്‍ട്ടാണ് വിവാദമായത്. അന്ന് 15.91 മീറ്റര്‍ ചാടിയ രഞ്ജിത്ത് മഹേശ്വരിയെ സസ്‌പെന്‍ഡ് ചെയ്യുകയും അയോഗ്യനാക്കുകയും ചെയ്തിരുന്നു. ഉത്തേജക വിവാദത്തില്‍ പെടുന്നവര്‍ക്ക് അര്‍ജുന നല്‍കരുതെന്ന് അവാര്‍ഡിന്റെ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. രഞ്ജിത്ത് മഹേശ്വരിയെ കുറിച്ച് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചൂണ്ടികാട്ടി കായിക സെക്രട്ടറി കായിക മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!