HIGHLIGHTS : ദില്ലി: ലോകത്തെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗകേസിലെ വിധി ഇന്ന് പ്രഖ്യാപിക്കും. കേസിലെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുക.
ദില്ലി: ലോകത്തെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗകേസിലെ വിധി ഇന്ന് പ്രഖ്യാപിക്കും. കേസിലെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. സാകേതിലെ അതി വേഗ കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ 7 മാസത്തെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് വിധി പറയുന്നത്.
ഈ കേസില്‍ ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ ഒന്നാം പ്രതിയായ ബസ് ഡ്രൈവര്‍ രാംസിങ് തീഹര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് പരമാവധി ശിക്ഷയായ 3 വര്‍ഷ തടവ് കോടതി നേരത്തെ വിധിച്ചിരുന്നു.

രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്‌സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ്മ എന്നീ പ്രതികളുടെ കാര്യത്തിലാണ് അതിവേഗ കോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നത്.