HIGHLIGHTS : താനൂര്‍ : ഒഴൂരിലെ
ഒഴൂരിലെ കുമ്മട്ടിപ്പറമ്പില്‍ സുശീലയെയാണ് വഴിത്തര്‍ക്കത്തിന്റെ പേരില്‍ കേസിലുള്‍പ്പെടുത്തി പോലീസ് അര്‍ദ്ധരാത്രിയില്‍ അറസ്റ്റുചെയ്തത്. ഇവരുടെ സഹോദരനുമായുണ്ടായ അടിപിടിക്കേസിലാണ് ഇവരെ പ്രതിചേര്‍ത്തിട്ടുള്ളത്. ശരീരം തളര്‍ന്ന ഈ കൂട്ടിയുടെ അവസ്ഥ പോലീസിനോട് പറഞ്ഞിട്ടും ധൃതിപിടിച്ച് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈഎസ്പി സലീമുമായുള്ള ചര്‍ച്ചക്കൊടുവില്‍ അറസ്റ്റ് ചെയ്ത സുശീലയെ ഉടന്‍ കോടതിയില്‍ ഹാജരാക്കാമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമെ ഇവരുടെ മേല്‍ ചാര്‍ജ്ജ് ചെയ്യുകയൊള്ളു എന്ന ഉറപ്പില്‍ സമരക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു.സുശീലക്ക് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു.
സമരത്തിന് സിപിഎം താനൂര്‍ ഏരിയാ സെക്രട്ടറി എടപ്പയില്‍ ജയന്‍, ലോക്കല്‍ സെക്രട്ടറിമാരായ കരീം, രാജഗോപാലന്‍, അബ്ദുള്‍ റസാഖ് എന്നിവര്‍നേതൃത്വം നല്‍കി.