HIGHLIGHTS : ദില്ലി: വധശിക്ഷ വിധിച്ച കുറ്റവാളികളുടെ ദയാഹര്‍ജി തീരുമാനം കൈക്കൊള്ളാന്‍ വൈകിയാലും
ദില്ലി: വധശിക്ഷ വിധിച്ച കുറ്റവാളികളുടെ ദയാഹര്‍ജി തീരുമാനം കൈക്കൊള്ളാന്‍ വൈകിയാലും വധശിക്ഷ നടപ്പാക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി.
1993 ല്‍ ദില്ലിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതി ദേവീന്ദര്‍ പാല്‍സിംഗ് ഭുള്ളര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രവിധി.
കേസില്‍ പ്രത്യേക ടാഡ കോടതിയാണ് ദേവീന്ദറിന് വധശിക്ഷ വിധിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണ് സുപ്രീംകോടതി വധശിക്ഷ ശരിവച്ചു. 2003 ല്‍ ദേവീന്ദര്‍ ദയാഹര്‍ജി നല്‍കിയിരുന്നെങ്കിലും 2011 ല്‍ ഹര്‍ജി തള്ളിയിരുന്നു.
അതെ സമയം വധശിക്ഷയുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങള്‍ ഉയരുന്നതിനിടയിലാണ് സുപ്രീംകോടതി വിധിയെന്നത് ശ്രദ്ധേയമാണ്.
രാജീവ് ഗാന്ധി വധക്കേസിലുള്‍പ്പെടെ വധശിക്ഷ കാത്ത് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നവരെ ഈ വിധി ബാധിക്കും. അതെസമയം നിയമപരമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ അപേക്ഷിക്കാന്‍ അവസരമില്ലെന്ന് മുംബൈ സ്‌ഫോടനക്കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.