ദമാം: ദമാം സിക്കോ ബില്‍ഡിംഗ് ടവറിന് സമീപത്തുവെച്ച് മലയാളി യുവാവിനെ ആക്രമിച്ച് പണവും ഇക്കാമയും ലൈസന്‍സും കവര്‍ന്നെടുത്തു. കണ്ണൂര്‍ സ്വദേശി അജിത്ത് കുമാര്‍ (45)ആണ് ആക്രമിക്കപ്പെട്ടത്. സ്വദേശികളായ അറബികളാണ് ആക്രമണവും കവര്‍ച്ചയും നടത്തിയത്. അജിത്ത് കുമാറിന് കൈകള്‍ക്കും കവിളിനും പരിക്കേറ്റിട്ടുണ്ട്. രാവിലെ ജോലിക്ക് പോകുമ്പോഴാണ് മൂന്നംഗം സംഘം ഇയാളെ ആക്രമിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയിരം റിയാലും ആക്രമികള്‍ കവര്‍ന്നു. അജിത് കൂമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



