HIGHLIGHTS : കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ മൊഴി
പിന്നീട് അട്ടകുളങ്ങര ജയിലില്‍ വെച്ച് സരിത നാലു പേജുള്ള മൊഴിയാണ് കോടതിക്ക് നല്‍കിയിരുന്നത്. ഇതോടെ സരിതയുടെ മൊഴി അട്ടിമറിച്ചതാണെന്നുള്ള ആരോപണം ബലപ്പെടുകയായിരുന്നു.

21 പേജുള്ള പരാതിയാണ് സരിത നല്‍കിയതെന്നും പല വമ്പന്‍മാരുടെയും പേരുകള്‍ ഇതിലുണ്ടെന്നും അഡ്വ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഫെനി ബാലകൃഷ്ണനെ ഒഴിവാക്കി നേരിട്ട് പരാതി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കാന്‍ മജിസ്ട്രറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതിയെ പോലും സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.
ഈ മൊഴി അട്ടിമറിച്ചതിനു പിന്നില്‍ ബെന്നി ബെഹനാന്‍ എംഎല്‍എയും മന്ത്രി കെ ബാബുവുമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.