HIGHLIGHTS : തിരു: ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി
തിരു: ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ് നേതൃ യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തെറ്റയില്‍ രാജിവെക്കേണ്ട എന്ന തീരുമാനമെടുത്തത്.
മാത്യു ടി തോമസ്, നീലലോഹിതദാസന്‍ നാടാര്‍, ജമീല പ്രകാശ് എന്നിവര്‍ തെറ്റയില്‍ രാജിവേക്കേണ്ടെന്ന് അഭിപ്രായപ്പെട്ടു. തെറ്റയിലിനനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നു ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പാര്‍ട്ടിക്ക് മാനക്കേട് ഉണ്ടാക്കി എന്നും അതുകൊണ്ടു തന്നെ തെറ്റയില്‍ രാജി വെച്ച് ഒഴിയുന്നതായിരിക്കും നല്ലതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.


ഇന്നു ചേരുന്ന എല്‍ഡിഎഫ് നേതൃ യോഗത്തിനു തെറ്റയിലെനെതിരെ ഉയര്‍ന്ന ലൈംഗികാപവാദവും സോളാര്‍ വിവാദത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. അതേ സമയം തെറ്റയില്‍ രാജിവെക്കേണ്ട ആവശ്യത്തിന് എല്‍ഡിഎഫിനു ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.