HIGHLIGHTS : തിരു: ലൈംഗികാരോപണത്തെ
തിരു: ലൈംഗികാരോപണത്തെ തുടര്‍ന്ന് ജോസ് തെറ്റയില്‍ എംഎല്‍എ രാജിവെക്കേണ്ടെന്ന തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിഎസിന്റെ എതിര്‍പ്പിനെ മറികടന്ന് തീരുമാനമുണ്ടായത്.
സമാനമായ സംഭവങ്ങളില്‍ ആരോപണം നേരിടുന്ന യുഡിഎഫ് എംഎല്‍എ മാരായ കെ.ബി ഗണേഷ് കുമാര്‍ എ ടി ജോര്‍ജ്ജ് എന്നിവര്‍ രാജിവെക്കാത്തതെന്താണെന്നാണ് സിപിഐഎം നേതാക്കള്‍ മറു ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ ചേര്‍ന്ന ജനതാദള്‍ നേതൃ യോഗത്തിലും തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ തെറ്റയലിന് രാഷ്ട്രീയവും ധാര്‍മ്മികവുമായ പിന്‍തുണ നല്‍കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കിയിരുന്നു.