‘തെണ്ടി’പ്രയോഗം പി സി ജോര്‍ജ്ജ് മാപ്പു പറഞ്ഞു.

തിരു: പ്രതിപക്ഷ എംഎല്‍എമാരെ തിരുവനന്തപുരത്ത് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ‘തെണ്ടികള്‍’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് സഭയില്‍ മാപ്പു പറഞ്ഞു.

തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്നും അതില്‍ താന്‍ മാപ്പ് പറയുന്നുവെന്നും ജോര്‍ജ്ജ് സഭയില്‍ പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

പ്രതിപക്ഷ നേതാവ് ഇന്ന് സഭയില്‍ സബ്മിഷനായി ഈ വിഷയം ഉന്നയിച്ചു. പിസി ജോര്‍ജ്ജിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും അദേഹത്തിനെതിരെ നടപടിയെടുക്കുകയോ അല്ലെങ്കില്‍ അദേഹം മാപ്പുപറയുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പിസി ജോര്‍ജ്ജ് മാപ്പു പറഞ്ഞെങ്കിലും അദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ സീപിക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top