HIGHLIGHTS : ദില്ലി: തീവണ്ടി യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ആവശ്യമെങ്കില്‍ ആലോചിക്കുമെ ന്ന് റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍
ദില്ലി: തീവണ്ടി യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ആവശ്യമെങ്കില്‍ ആലോചിക്കുമെ ന്ന് റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പരിശോധിച്ച ശേഷം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും എന്നാണ് പവന്‍കുമാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ റയില്‍വെ മന്ത്രിയായി പുതുതായ ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. റയില്‍വെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത് എന്നാണ് റയില്‍വെ മന്ത്രിയുടെ ഭാഷ്യം.
യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് റയില്‍വെ പ്രഥമ പരിഗണന നല്‍കുക എന്നും അദ്ദേഹം അറിയിച്ച.കൃത്യസമയം പാലിക്കലും, വൃത്തിയ്‌ക്കും പ്രാധാന്യം നല്‍കും. ടോയ്‌ലറ്റുകളിലെ ശുചിത്വം ഉറപ്പ് വരുത്തും. യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത് നല്‍കണം.
