HIGHLIGHTS : തിരൂര്‍ : തിരൂര്‍ നഗരത്തിലെ ഗതാഗതകുരുക്കില്‍ ആശ്വാസമേകുന്ന
തിരൂര്‍ : തിരൂര്‍ നഗരത്തിലെ ഗതാഗതകുരുക്കില്‍ ആശ്വാസമേകുന്ന പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി താഴേപ്പാലം മുതല്‍ സിറ്റിജങ്ന് വരെ വീതി കൂട്ടാന്‍ പൊളിച്ചുമാറ്റനുള്ള കെട്ടിടങ്ങള്‍ എഞ്ചിനിയര്‍മാരും, നഗരസഭ ഉദ്യോഗസ്ഥരും, ജനപ്രതിധികളും ചേര്‍ന്ന് വ്യാഴാഴ്ച അടയാളപ്പെടുത്തി.
2 കോടി രൂപ സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്. 14 മീറ്ററിലാണ് വീതികൂട്ടുന്നത്. സ്ഥലമുടമകള്‍ വികസനത്തിനായി സൗജന്യമായാണ് ഭൂമി വിട്ടു നല്‍കുന്നത്. ജനുവരി മാസത്തോടെ പണിനടത്താമെന്ന് വകുപ്പിന്റെ കണക്കുകൂട്ടല്‍.
