Section

malabari-logo-mobile

‘അലമ്പ്‌ സോമന്‍’ അരിയല്ലൂരിന്റെ അബോധ മനസ്സ്

HIGHLIGHTS : നന്മയെന്നോ തിന്മയെന്നോ നോക്കാതെ സകലതും സ്വീകരിക്കുന്ന 'ബര്‍മുഡ ട്രയാങ്കിളു '

നന്മയെന്നോ തിന്മയെന്നോ നോക്കാതെ സകലതും സ്വീകരിക്കുന്ന ‘ബര്‍മുഡ ട്രയാങ്കിളു ‘ പോലെ ഒരിടമാണ് അരിയല്ലൂരിന്റെ ഭൂമിക. അവിടേക്കാണ് കൗമാരം വഴിമാറുന്ന പ്രായത്തില്‍ സോമന്‍ വന്നെത്തുന്നത്. ശിഥിലമായ സോമന്റെ കുടുംബം ഇതിന് വഴിമരുന്നിട്ടു. തുടക്കത്തില്‍ കൂലിപ്പണിയും തെരുവുജീവിതവുമായി കഴിഞ്ഞു.

അരിയല്ലൂരിന്റെ യാത്രാസൗകര്യങ്ങള്‍ എന്നത് സമരങ്ങളുടെ നേട്ടങ്ങളാണ്. അങ്ങനെയൊരു ബസ്സമരത്തില്‍ സോമനും സജീവമായി. മുന്നണിപ്പോരാളികളോടൊപ്പം സോമന്‍ കേസില്‍ പ്രതിയാക്കപ്പെട്ടു. എന്നാല്‍ കേസിന് കോടതിയില്‍ ഹാജരായില്ല. അങ്ങനെ ജയിലിലായി. ജയില്‍ സോമനെ പലതും പഠിപ്പിച്ചു. ഒറ്റപ്പെടലിന്റെയും ശൈഥില്യത്തിന്റെയും വേദന അനുഭവിച്ച മനസ്സില്‍ അവ

sameeksha-malabarinews

പെട്ടന്ന് മുളച്ചു. മദ്യപാനം, മയക്കുമരുന്ന് അങ്ങനെ ജീവിതത്തിന്റെ പുതിയ തത്വശാസ്ത്രങ്ങള്‍… അങ്ങനെ ആരോ ചെയ്ത കളവിന് സോമന് നേരെ വിരല്‍ ചൂണ്ടപ്പെട്ടു. പിന്നീട് സോമന്‍ കള്ളനുമായി.

അതിപുരാതന കൊട്ടാരവശിഷ്ടങ്ങളെന്ന് തോന്നിക്കുന്ന അരിയല്ലൂര്‍ അങ്ങാടിയിലെ സരോജിനി ബില്‍ഡിങ് സോമന്‍ തന്റെ കൊട്ടാരമാക്കി. സോമന്റെ മനസ്സിന്റെ നന്മകണ്ടവരാണ് അരിയല്ലൂരിലെ ഏറെ പേരും. കാരണം, സോമന്‍ എന്തൊക്കെയാണെങ്കിലും ശരി ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ സോമനെ വ്യവസ്ഥാപിത ജീവിതത്തിലേക്ക് പറിച്ചു നടാന്‍ പലരും ശ്രമിച്ചിരുന്നു. കറങ്ങിത്തിരിയാന്‍ അനുവദിക്കാതെ കെട്ടിയിടപ്പെതു പോലെയുള്ള ഒരു ജോലിക്ക് നിര്‍ത്താന്‍ കല്ല്യാണം തുടങ്ങിയവ. കല്യാണത്തെക്കുറിച്ച് സോമന്റെ സിദ്ധാന്തം ഇങ്ങനെ ‘താലികെട്ടി കല്ല്യാണം കഴിക്കും എന്നിട്ട് ഇവിടെയുള്ള ചങ്ങാതിമാരോടൊത്തുചേര്‍ന്ന് താലിവിറ്റ് കുപ്പിവാങ്ങി കുടിക്കും. പിന്നെ, ആ കുപ്പി കഴുത്തില്‍ തൂക്കി താലിയാക്കി നടക്കും എന്തിനാ ഇപ്പോ അതൊക്കെ’.

മദ്യവില്‍പനയുമായി ബന്ധപ്പെടുമുണ്ട് സോമ കഥകളേറെ. ഇടക്കിടയ്ക്ക് സോമനെ എക്‌സൈസുകള്‍ പിടിക്കും. എന്നാല്‍ സോമനുള്ള ശിക്ഷവ്യത്യസ്തമാണ്. സോമന്റെ കണ്‍മുന്നില്‍ വച്ച് സോമന്‍ വാങ്ങിയ മദ്യം നിലത്ത് ഒഴിച്ചുകളയും അപ്പോ സോമന്‍ നെഞ്ചില്‍ തട്ടി സങ്കടത്തോടെ സാറേ… എന്നൊരു വിളി വിളിക്കുമെത്രേ. സോമനെ സംബന്ധിച്ചിടത്തോളം അത് ഒരു കടുത്ത ശിക്ഷ തന്നെയാണ്. കുടിക്കാനുള്ള മധുവാണല്ലോ ഒഴിക്കി കളയുന്നത്. എക്‌സൈസുകാര്‍ക്കുമറിയാം സോമന്‍ മദ്യമാഫിയയൊന്നുമല്ലെന്ന്. പണം സമ്പാദിക്കലോ ധൂര്‍ത്തടിക്കലോ സോമന്റെ ലക്ഷ്യങ്ങളുമല്ല.

ശിഥിലമായ കുടുംബത്തിന്റെ ബാക്കിപത്രം പോലെയായ ജീവിതമാണ് സോമന്റേത്. അങ്ങിനെയുള്ള തന്റെ വ്യക്തി നിഷ്ഠമായ ദുഃഖങ്ങളെയും വേദനകളെയും സോമന്‍ മനസിലൊളിപ്പിച്ചു. കൂടാതെ അരിയല്ലൂരിന്റെ രാവുകളിലെ നിഗൂഡരഹസ്യങ്ങളെല്ലാം സോമന്‍ തന്നോടൊപ്പം ഉറക്കി. അങ്ങിനെ, ആര്‍ത്തിയും, സ്വാര്‍ത്ഥതയുമില്ലാത്ത ഒരു ‘കള്ളന്‍’ മരണത്തിനു മുന്‍പ് തന്നെ നല്ലവനായിരുന്നു എന്ന പറിയിച്ചവന്‍. ആരെയും അലമ്പാക്കാതെ മരണപ്പെട്ടവന്‍ അലമ്പുസോമന്‍…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!