തിരൂരില്‍ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്. ചായക്കടയിലെ ജീവനക്കാരനായ അല്‍ത്താഫിനാണ് (30) പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. ചായ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചായ വാങ്ങിച്ചയാള്‍ കുത്തിയത്. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. അല്‍ത്താഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top