തിരൂര്‍: തിരൂരില്‍ അഞ്ചേകാല്‍ കോടി രൂപ രത്‌ന വ്യാപാരത്തിനായി വന്ന് പിടികൂടിയ സംഭവം ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം. തിരൂര്‍ പോലീസ രേഖകളില്ലാതെ പിടികൂടിയ പണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറാന്‍ തയ്യാറാവാത്തതാണ് ആക്ഷേപത്തിനിടയാകുന്നത്.
ബുധനാഴ്ച രാവിലെയാണ് തിരുന്നാവായയില്‍വച്ച് കാറില്‍ നിന്ന് 5,17,59,000 രൂപ പോലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളില്‍ നിന്നും രത്‌നം വാങ്ങാനായാണ് കണ്ണൂര്‍, എറണാകുളം സ്വദേശികള്‍ പണവുമായി എത്തിയത്. തിരുന്നാവായ സ്വദേശി ഇടനിലക്കാരനായാണ് രത്‌ന വില്‍പ്പന നടത്തുന്നതെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ സംഭവത്തിന്റെ ചുരുളഴിയുമെന്ന് പോലീസ് അറിയിച്ചിരുന്നുവെങ്കിലും കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതോടെ അനേ്വഷണം വഴിമുട്ടിയ സ്ഥിതിയാണ്.
പോലീസ് കസ്റ്റഡിയിലെടുത്ത പണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.




