തിരൂരില്‍ അഞ്ചരക്കോടിയുടെ കുഴല്‍പ്പണ വേട്ട

തിരൂര്‍: തിരുന്നാവായയില്‍ കാറില്‍ കൊണ്ടു പോവുകയായിരുന്ന 5,17,59000 രൂപ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, കണ്ണൂര്‍ സ്വദേശി റോയ്, എറണാകുളം സ്വദേശി ആസാദ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കാറിനുള്ളില്‍ മൂന്ന് ചാക്കിലും ഒരു ബ്രീഫ്‌കേസിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെടര്‍ന്ന് നര്‍ക്കോട്ടിക്ക് സെല്‍ ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിരൂരില്‍ രത്‌ന വ്യാപാരം നടത്തുന്ന തമിഴ്‌നാട്ടുകാരില്‍ നിന്നും 50 കോടി രൂപയുടെ രത്‌നങ്ങള്‍ വാങ്ങാനായി അഡ്വാന്‍സ് തുകയായ 5,1759000 രൂപ ഇടനിലക്കാരനായ പള്ളിയാളില്‍ ഹംസയെ ഏല്‍പ്പിക്കാനാണ് ഇവര്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top