HIGHLIGHTS : തിര : തിരുവനന്തപുരം ജില്ലയില്‍ കോളറ ബാധയുള്ളതായി സ്ഥിതീകരിച്ചു.
തിര : തിരുവനന്തപുരം ജില്ലയില്‍ കോളറ ബാധയുള്ളതായി സ്ഥിതീകരിച്ചു. പുതിയതുറഭാഗത്തെ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിലാണ് ജില്ലയില്‍ കോളറ രോഗം സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്കുകൂടി കോളറയുള്ളതായി ച്‌ല സൂചനകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രോഗലക്ഷമങ്ങള്‍ കണ്ടാലുടനെ തന്നെ ഉടന്‍ ചികിത്സ നേടണെമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളറ പെട്ടെന്ന് പകരാന്‍ സാധ്യതയുളളതിനാല്‍ ഇവിടെ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഏറെക്കാലത്തിനുശേഷമാണ് ജില്ലയില്‍ കോളറ കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവിടെയുള്ള ആളുകള്‍ ഭയാശങ്കയിലാണ്. ഇവിടെ തീരദേശങ്ങളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. ഒരാഴ്ച്ചയായി മെഡിക്കല്‍ സംഘം ഇവിടെ ക്യാമ്പ്് ചെയ്യുകയാണ്.
