HIGHLIGHTS : തിരു : തിരുവന്തപുരം
തിരു : തിരുവന്തപുരം റെയില്‍വേസ്റ്റേഷനില്‍ ആര്‍പിഎഫുകാരന്റെ കൈയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിപൊട്ടി യാത്രക്കാരന് പരിക്കേറ്റു. നന്ദാവനം സ്വദേശി അബ്ദുള്‍ മനാഫ്(46)നാണ് പരിക്കേറ്റത്. ഇയാള്‍ കേരളാ യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ക്ലര്‍ക്കാണ്. ഇയാളുടെ ഇടുപ്പിനാണ് വെടിയേറ്റത്.
7.30 മണിയോടെയാണ് സംഭവം.

ആര്‍പിഎഫ് റൂമിനടുത്ത് വെച്ചാണ് സംഭവം നടന്നത്. തോക്ക് ലോഡ്‌ചെയ്യുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ആദ്യ നിഗമനം.
സംഭവത്തില്‍ ഉള്‍പ്പെട്ട ആര്‍പിഎഫുകാരന്‍ ഇശക്കിയപ്പനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ആര്‍പിഎഫും റെയില്‍വേ പോലീസും വകുപ്പുതല അന്വേഷണം ആരംഭിച്ചു.