HIGHLIGHTS : മലപ്പുറം: തിരുകേശ വിവാദത്തില്‍ മുസ്ലീം ലീഗ് നിശബ്ദത പാലിക്കുന്നതിനെതിരെ ഇ .കെ സുന്നി വിഭാഗം രംഗത്ത്. തിരൂരങ്ങാടിയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്...
മലപ്പുറം: തിരുകേശ വിവാദത്തില്‍ മുസ്ലീം ലീഗ് നിശബ്ദത പാലിക്കുന്നതിനെതിരെ ഇ .കെ സുന്നി വിഭാഗം രംഗത്ത്. തിരൂരങ്ങാടിയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളന പ്രമേയത്തിലാണ് ഇ. കെ വിഭാഗം തുറന്നടി്ച്ചത്.
വ്യാജമുടി ഉപയോഗിച്ചുള്ള കാന്തപുരത്തിന്റെ സാമ്പത്തിക ചൂഷണത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍ വിമര്‍ശിക്കണം. പ്രവാചകനെ നിന്ദിക്കുന്ന കാന്തപുരം ഇസ്ലാമിനെ കളങ്കപ്പെടുത്തുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രമേയത്തില്‍ പിണറായിക്കെതിരെയും പരാമര്‍ശമുണ്ട്. പിണറായിയുടെ വിമര്‍ശനം വിശ്വാസികളെ വ്രണപ്പെടുത്തുന്നതും നബിയുടെ തിരുശേഷിപ്പിന് അവമതിക്കുന്നതും ആയിരുന്നെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
കാന്തപുരത്തെ വിമര്‍ശിക്കാതെ മുസ്ലീംലീഗ് കൈക്കൊണ്ട അടവുനയം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇ. കെ വിഭാഗം കടുത്ത നിലപാടെടുത്താലാല്‍ ലീഗിന് എ പിയെ തള്ളിപ്പറയേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.