താലിബാന്‍ സ്ഥാപകന്‍ അബ്ദുള്‍ ഖാനി ബര്‍ദാറിനെ പാകിസ്ഥാന്‍ മോചിപ്പിച്ചു

തടവില്‍ കഴിയുകയായിരുന്ന മുതിര്‍ന്ന താലിബാന്‍ തീവ്രവാദി അബ്ദുള്‍ ഖാനി ബര്‍ദാറിനെ പാകിസ്ഥാന്‍ മോചിപ്പിച്ചു. 1994 ല്‍ അബ്ദുള്‍ ഖാനി ബര്‍ദാര്‍ അടക്കമുള്ള 4 പേര്‍ ചേര്‍ന്നാണ് താലിബാന്‍ സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്.

2010 ലാണ് കറാച്ചിയില്‍ നിന്നും ഇയാള്‍ പിടിയിലാകുന്നത്. സമാധാന ചര്‍ച്ചകളെ സഹായിക്കുന്നതിനായി ഇയാളെ വിട്ടു തരണമെന്ന് അഫ്ഗാനിസ്ഥാന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ബര്‍ദാറിന്റെ മോചനം പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top