HIGHLIGHTS : ന്യൂയോര്‍ക്ക്: പേനയും പുസ്തകവും ഭികരര്‍ക്ക് എന്നും ഭയമാണ് അതുതന്നെയാണ് നമ്മുടെ ആയുധവും 16 വയസ്സുകാരിയായ മലാല യൂസഫ്‌സായി
ന്യൂയോര്‍ക്ക്: പേനയും പുസ്തകവും ഭികരര്‍ക്ക് എന്നും ഭയമാണ് അതുതന്നെയാണ് നമ്മുടെ ആയുധവും 16 വയസ്സുകാരിയായ മലാല യൂസഫ്‌സായി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് ഇന്ന് നടത്തിയ പ്രസംഗംത്തിലെ ഓരോ വാക്കും വെടിയുണ്ടയേക്കാള്‍ പതിന്‍മടങ്ങ് ശക്തിയുള്ളതായിരുന്നു.
വെടിയുണ്ടകൊണ്ട് തന്നെ നിശ്ബദയാക്കാനുള്ള താലിബാന്റെ ശ്രമം പരാജയപ്പെട്ടെന്നും താലിബാനെ തനിക്ക് ഭയമില്ലെന്നും മലാല തുറന്നടിച്ചു. ഭീകരതയ്ക്കും നിരക്ഷരതയ്ക്കുമെതിരെ ആഗോള പോരാട്ടം നയി്ക്കാന്‍ മലാല ലോകത്തോട് ആഹ്വാനം ചെയ്തു. വിദ്യഭ്യാസം വഴി മാത്രമെ ഭീകരത തടയാനാവു. സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും വിദ്യഭ്യാസം എത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു.
മലാലയുടെ 16-ാം ജന്മദിനത്തിലാണ് ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.