HIGHLIGHTS : താനൂര്‍: : ഒരു കുടുംബത്തിലെ എട്ടുപേരുടെ ജീവനെടുത്ത എടിഎ ബസ്സ് നാട്ടുകാര്‍
[youtube]http://www.youtube.com/watch?v=6WxFfQgxAcM[/youtube]
താനൂര്‍: : ഒരു കുടുംബത്തിലെ എട്ടുപേരുടെ ജീവനെടുത്ത എടിഎ ബസ്സ് നാട്ടുകാര്‍ പകട സ്ഥലത്തുവച്ചുതന്നെ കത്തിച്ചു. അപകടസ്ഥലത്ത് പരക്കെ സംഘര്‍ഷം.

അപകടം നടന്നയുടനെ നൂറുകണക്കിനാളുകളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ നാലുപേര്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രകോപിതരായ ജനക്കൂട്ടം പിന്നീട് അപകടത്തില്‍പ്പെട്ട ബസ്സിന് നേരെ തിരിഞ്ഞു. ആദ്യം അടിച്ചുതകര്‍ത്ത ബസ്സിന് ജനക്കൂട്ടം പിന്നീട് തീവെക്കുകയായിരുന്നു. ഈ സമയത്ത് പോലീസിനെയോ മാധ്യമ പ്രവര്‍ത്തകരെയോ ഒരു വിഭാഗം നാട്ടുകാര്‍ ഇങ്ങോട്ട് കടത്തിവിട്ടില്ല. ഈ ബസ്സ് പൂര്‍ണമായും കത്തി നശിച്ചു. സംഭസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തെയും മറ്റൊരു സ്വകാര്യ ബസ്സിനെയും നാട്ടുകാര്‍ ആക്രമിച്ചു.
താനൂര്‍ മുക്കോലയില്‍ ഇന്ന് വൈകീട്ട് 6.30 ഓടുകൂടിയാണ് സംഭവം. ഒരു കുടുംബത്തിലെ പിഞ്ചുകുട്ടികളടക്കമുള്ള എട്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ അമിതവേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തകര്‍ക്കുകയായിരുന്നു. മുക്കോലയിലുള്ള റോഡിലെ വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ഓട്ടോ ഇടിച്ച് തകര്‍ത്ത് 50 മീറ്ററിലധികം വലിച്ചിഴച്ചു. അപകടം നടന്നിടത്ത് ശരീര ഭാഗങ്ങള്‍ റോഡില്‍ ചതഞ്ഞരഞ്ഞും മുറിഞ്ഞും കിടക്കുന്ന കാഴ്ച അതിദാരുണമായിരുന്നു.
കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍(25), പിതൃസഹോദര പുത്രന്‍ അര്‍ഷക്(25), കബീറിന്റെ സഹോദരന്‍മാരായ കോയമോന്റെ ഭാര്യ ആരീഫ(25), അയ്യൂബിന്റെ ഭാര്യ സഹീറ(24),സഹീറയുടെ മക്കളായ തബ്ഷീര്‍(6),തബ്ഷീറ(3), അന്‍സാര്‍(1) ആരിഫയുടെ മകള്‍ നസ്്‌ല (7) എന്നിവരാണ് മരിച്ചത്.
അപകടം വരുത്തിയെ കോഴിക്കോട് തിരൂര്‍ റൂട്ടിലോടുന്ന ഈ ബസ്സിന്റെ പെര്‍മിറ്റ് മോട്ടോര്‍വാഹന വകുപ്പ് റദ്ദുചെയ്തു. ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞൊരു വര്‍ഷത്തിനുള്ളില്‍ പൂരപ്പുഴയ്ക്കും മുക്കോലയ്ക്കുമിടയില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
ഫോട്ടോസ്: ഷൈന്‍ താനൂര്‍, ഇല്ല്യാസ്
MORE IN പ്രധാന വാര്‍ത്തകള്‍
