താനൂര്‍ ഗവ കോളേജ് ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ അനശ്ചിതത്വം

താനൂര്‍ : താനൂരില്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ഗവണ്‍മെന്റ് ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനചടങ്ങിന് മുഖ്യമന്ത്രി പങ്കെടുക്കന്ന കാര്യം അനശ്ചിതത്വത്തില്‍. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ രാഷ്്ട്രീയ സാഹചര്യമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. മൂഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കനത്ത പ്രതിഷേധം ഉയര്‍ത്താനണ് ഇടതു യുവജനസംഘടനകളുടെ നീക്കം.

താനൂര്‍ കേരളധ്വീശപുരത്തെ നിലവിലെ ഐടിഐയിലാണ് ക്ലാസ്സുകള്‍ താത്കാലകാമായി ആരംഭിക്കുക.തൂടക്കത്തില്‍ രണ്ട് ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക.

ഉദ്ഘാടനം ആഘോമാക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സ്വാഗതസംഘം ഒരുക്കുന്നത്.അതേ സമയം ഇടതു സംഘടനകള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top