HIGHLIGHTS : താനൂര്‍ : താനൂരിന്റെ തീരദേശമേഖലയായ അഞ്ചുടി കടപ്പുറത്ത്
താനൂര്‍ : താനൂരിന്റെ തീരദേശമേഖലയായ അഞ്ചുടി കടപ്പുറത്ത് പുലിയ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാത്രി 7.30 മണിയോടെയാണ് സംഭവം. കനോലി കനാലിന് സമീപത്തുടെയുള്ള റോഡിലൂടെ കാറില്‍ യാത്ര ചെയ്യുന്നവരാണ് പുലിയെ കണ്ടത് .
കാറിലുണ്ടായിരുനന താനൂര്‍ സ്വദേശികളായ യൂനസും സുഹൃത്തുക്കളും പുലിയെ കണ്ടയുടന്‍ കാര്‍ നിര്‍ത്തി. എന്നാല്‍ കാറിലുള്ളവരെ കണ്ട ഭാവം നടിക്കാതെ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ഉടനെ തന്നെ ഇവര്‍ സംഭവം നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ ഇവിടെ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.