താനൂരില്‍ സംഘര്‍ഷം തുടരുന്നു;മുഖ്യമന്ത്രി വേദിയിലെത്തി

കല്ലേറും ലാത്തിചാര്‍ജ്ജും

പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിച്ചു

മുഖ്യമന്ത്രിക്ക് കരിങ്കൊടി

താനൂര്‍: താനൂരില്‍ എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന വേദിയിലെക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. താനൂരില്‍ മാര്‍ച്ച് തുടരുകയാണ്. മലപ്പുറത്തു നിന്നും പരപ്പനങ്ങാടി വഴിയാണ് മുഖ്യമന്ത്രി താനൂരിലെത്തിയത്. ശക്തമായ പോലീസ് വലയം ഭേദിച്ച് ഉദ്ഘാടന വേദിക്ക് സമീപത്തുവെച്ചാണ് ഉമ്മന്‍ചാണ്ടിക്ക് കരിങ്കൊടികാണിച്ചത്.

സ്ഥത്ത് പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കല്ലേറും ലാത്തി ചാര്‍ജ്ജും പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി താനൂരില്‍ എത്തിയത്. വന്‍ പോലീസ് സന്നാഹ മുള്‍പ്പെടെ തണ്ടര്‍ ബോള്‍ട്ടും അടക്കമുള്ള സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി കടന്നു വരുന്ന പ്രധാന വഴികളെല്ലാം തന്നെ കനത്ത പോലീസ് വലയത്തിലാണ്.

Photo : Shihab Aman

Share news
error: Content is protected !!
Scroll to Top