താനൂര്‍: താനൂരില്‍ സംഘര്‍ഷം തുടരുന്നു. ഇന്ന് രാവിലെ ദേവധാര്‍ റെയ്ല്‍വേ ഗേറ്റിന് സമീപത്ത് വച്ച് പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായി. കല്ലേറിനെ തൂടര്‍ന്ന് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഹര്‍ത്താലിനെ തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ജീപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നു. ലാത്തിവീശിയതിനെ തുടര്‍ന്ന് ഓടിയവരെ തിരഞ്ഞ് പോലീസ് ചുറ്റവട്ടത്തുള്ള വീടുകളില്‍ കയറിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കയ്യില്‍ കിട്ടുന്നവരെ പോലീസ് ക്രൂരമായി മര്‍ദ്ധച്ചതായും പരാതിയുണ്ട് വീട്ടുമുറ്റത്തു നിന്നിരുന്നവരെ പോലീസ് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ വച്ചും ക്രൂരമായി മര്‍ദ്ധിച്ചെന്ന് ദൃഡ്‌സാക്ഷികള്‍ പറഞ്ഞു.
പ്രസവിച്ച് അഞ്ച് ദിവസം മാത്രമായിട്ടുള്ള ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍ വച്ചായിരുന്നത്ര നടുവില്‍ ഷാഫിക്ക് ക്രൂരമായ മര്‍ദ്ധനമേറ്റത്. ഇയാളേയും സഹോദരന്‍ ലത്തീഫിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




