താനൂര്‍: താനൂര്‍ ബ്ലോക്കോഫീസിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാന്‍സ്ഫോര്‍മറിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താനൂര്‍ ഓലപീടിക സ്വദേശി അലിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.50 മണിയോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി റെയില്‍വേസ്റ്റഷനില്‍ ആളെയിറക്കി തിരിച്ച് താനൂരിലേക്ക് വരവെയാണ് അപകടം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




