തരൂരില്‍ പിടികൂടിയ അഞ്ചു കോടി അനേ്വഷണം കണ്ണൂരിലേക്ക്

തിരൂര്‍: :രേഖകളില്ലാതെ കാറില്‍ നിന്നും പിടികൂടിയ അഞ്ച് കോടിയുടെ അനേ്വഷണം കണ്ണൂര്‍ ജില്ലയിലേക്കും വ്യാപിപിച്ചു. തിരൂര്‍ സിഐ ആര്‍ റാഫി, എസ്‌ഐ വല്‍സന്‍ എന്നിവരടങ്ങിയ അനേ്വഷണ സംഘം, തൃശ്ശൂര്‍ ഐജി ഗോപിനാഥിന്റെ നിര്‍ദ്ദേശ പ്രകാരം തലശ്ശേരി കൂത്തുപറമ്പ് മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനേ്വഷണം നടത്തി.

കണ്ണൂര്‍ ജില്ലക്കാരായ പ്രതികളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. പ്രതികള്‍ക്ക് പണം ലഭിച്ചതിന്റെ ഉറവിടമാണ് പോലീസും ആദായ നികുതി വകുപ്പും അനേ്വഷിക്കുന്നത്. പിടികൂടിയ അഞ്ചു കോടി രൂപ തിരൂര്‍ പോലീസ് തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top