HIGHLIGHTS : ഡിണ്ടിഗല്‍: : തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു.
ഡിണ്ടിഗല്‍: : തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു. കോട്ടയം കുറുവിലങ്ങാട് എലയാക്കാട് സ്വദേശികളായ അഞ്ചു പേരാണ് മരിച്ചത്. ജോസഫ് (45)മകള്‍ ജിസ്‌നി ജോസഫ് (18), സഹോദരന്‍ ജോസ്(50)ഇവരുടെ അയല്‍ വാസികളായ ജോമി(25), സുനില്‍ (30)എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനു പിന്നില്‍ ഇടിക്കുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
ഡിണ്ടിഗലില്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ജിസ്‌നിയെ ഓണാവധിക്ക് നാട്ടിലേക്ക് കൊണ്ടുവരാന്‍ പോയതായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ ഡിണ്ടിഗല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.