HIGHLIGHTS : ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിന് സമീപം ചിത്തേരിയില്‍ ട്രെയിന്‍ പാളം തെറ്റി 4 മരണം. യശ്വന്തപൂര്‍ മുസാഫര്‍പൂര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിന് സമീപം ചിത്തേരിയില്‍ ട്രെയിന്‍ പാളം തെറ്റി 4 മരണം. യശ്വന്തപൂര്‍ മുസാഫര്‍പൂര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ട്രെയിനിന്റെ 11 ഓളം ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്.

5 ഏസികോച്ചുകളും 6 നോണ്‍ ഏസി കോച്ചുകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ് ട്രെയിന്‍ റദ്ദാക്കിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
MORE IN പ്രധാന വാര്‍ത്തകള്‍
