HIGHLIGHTS : തമിഴ്‌നാട്ടിലെ കരൂരില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കരൂര്‍ : തമിഴ്‌നാട്ടിലെ കരൂരില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 15 മണിക്കുര്‍ നേരെത്തെ പരിശ്രമത്തിന് ശേഷം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന പെണ്‍കുട്ടിയെ ഇന്നലെ രാത്രി 10.30 മണിയോടെ പുറത്തെടുത്തിരുന്നു, അപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

കൃഷിയിടത്തില്‍ ജലസേചനത്തിനായി നിര്‍മിച്ച വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നിലയിലായിരുന്ന കുഴല്‍കിണറിലാണ് കുട്ടി വീണത്. ദിണ്ടികല്‍ സ്വദേശികളായ കര്‍ഷകെതൊഴിലാളികളുടെ മകളാണ് അപകടത്തില്‍ പെട്ട മു്ത്തുലക്ഷമി. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീണു പോകുകയായിരുന്നു.
12 അടി വരെ കുഴല്‍ക്കിണറിന്റെ വായ്വവട്ടം 12 ഇഞ്ച് ആണ്. പിന്നീട് 9 ഇഞ്ച് വ്യാസവും.ഫയര്‍ ഫോഴ്‌സും പോലീസും കുഴല്‍ക്കിണറിനടുത്ത് മറ്റൊരു കുഴിയെടു്ത്ത്് അതിലൂടെ കൂട്ടിയെ രക്ഷിക്കുകയായിരുന്നു
അഞ്ചു മണിവരെ കുട്ടിയുടെ ശബ്ദം കുഴിയില്‍ നിന്ന് കേട്ടിരുന്നു.