തമിഴ്‌നാട്ടില്‍ ഇന്ന് ആറ് രാജ്യ സഭ സീറ്റുകളില്‍ തെരഞ്ഞെടുപ്പ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് ഒഴിവു വരുന്ന ആറ് രാജ്യ സഭ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. എഐഎഡിഎംകെയുടെ നാല് സ്ഥാനാര്‍ത്ഥികളും ജയലളിതയുടെ പിന്‍തുണയോടെ സിപിഐയുടെ ഡി രാജയും വിജയം ഇപ്പോള്‍ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന ഒരു സീറ്റില്‍ ഡിഎംകെ യുടെ കനിമൊഴിയും ഡിഎംഡികെയുടെ ഇളങ്കോവനും തമ്മിലാണ് മല്‍സരം നടത്തുക.

രാവിലെ 9 മണിക്ക് ആരംഭിച്ച് വോട്ടെടുപ്പ് വൈകീട്ട് നാലു മണിയോടെ അവസാനിക്കും. തെരഞ്ഞെടുപ്പു ഫലം 7 മണിയോടെ അറിയുമെന്നാണ് റിപ്പോര്‍ട്ട്. കനിമൊഴിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.17 വര്‍ഷത്തിനു ശേഷമാണ് രാജ്യസഭയിലേക്ക് മല്‍സരം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top