HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിന്റെ അനേ്വഷണത്തില്‍ വീഴ്ച പറ്റിയെന്ന തന്റെ
തിരു: സോളാര്‍ തട്ടിപ്പ് കേസിന്റെ അനേ്വഷണത്തില്‍ വീഴ്ച പറ്റിയെന്ന തന്റെ പ്രസ്താവന ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരിക്കാമെന്ന് കെ മുരളീധരന്‍. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തതായും മുരളീധരന്‍ പറഞ്ഞു. അതേ സമയം തന്റെ പ്രസ്താവന വളച്ചൊടിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഉദ്ദേശത്തോട് കൂടിയാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. താന്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് പരാതിയുള്ളവര്‍ക്ക് കോണ്‍ഗ്രസ്സ് ഹൈകമാന്‍ഡിനെ സമീപിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ചില ഉദേ്യാഗസ്ഥര്‍ പോലീസിലുണ്ടെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നാണ് ഉദ്ദേശിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.