HIGHLIGHTS : കോഴിക്കോട്": തന്റെ അറസ്റ്റിന് പിന്നില്‍
. കഴിഞ്ഞ ദിവസം പിടിഎ റഹീം ബംഗളൂരു ജയിലില്‍ മഅദിനിയെ സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ചാണത്ര മഅദനി റഹീമിനോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ചില ലീഗ് നേതാക്കള്‍ക്കെതിരെ ചില തെളിവുകള്‍ മഅദനിയുടെ കൈവശം ഉണ്ടായിരുന്നു ഇത് പുറത്ത് പറയാതിരിക്കാന്‍ മഅദനിയുടെ മേല്‍ ചില ലീഗ് നേതാക്കള്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നെന്നും ഇതിന് വഴങ്ങാതിരുന്നതാണ് തന്നെ കുടുക്കിയെതെന്നും മഅദനി പറഞ്ഞെന്ന് പിടിഎ റഹീം പറഞ്ഞു.
മഅദനി വിഷയത്തില്‍ ലീഗിന് ആത്മാര്‍ത്ഥതയില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷം ആവിശ്യപ്പെട്ടിട്ടും കര്‍ണാടക മുഖ്യമന്ത്രിയെ കാണാന്‍ സര്‍വ്വ കക്ഷി സംഘത്തെ അയക്കാതെ ഉദ്യോഗസ്ഥ സംഘത്തെ മാത്രം അയച്ചതിനു പിന്നില്‍ ലീഗിന്റെ ഇടപെടലാണെന്നും റഹീം ആരോപിച്ചു.
അതേസമയം മുസ്‌ലീം ലീഗിന് ആരെയും കേസില്‍ കുടുക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് കെ.പി.എ മജീദ്. ലീഗ് നേതാക്കളാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് മഅദനി പറഞ്ഞതായുളള പി.ടി.എ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ മജീദ്.
ലീഗിന് അതിന്റെ ആവശ്യമില്ലെന്നും മാനുഷീക പരിഗണന വെച്ചാണ് ലീഗ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.