HIGHLIGHTS : മലപ്പുറം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ
മലപ്പുറം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 4 പേരുടെ ലൈസന്‍സ് റദ്ധാക്കി.
യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത വിധം മോശമായ രീതിയില്‍ സര്‍വ്വീസ് നടത്തിയ മഞ്ചേരിയിലെ ഒരു സ്വകാര്യ ബസ്സിന്റെയും പെര്‍മിറ്റ് റദ്ധാക്കിയിട്ടുണ്ട്.


ഓഡിയോ- വീഡിയോ ഘടിപ്പിച്ച 13 ബസ്സുകള്‍,ടിക്കറ്റില്ലാതെ സര്‍വ്വീസ് നടത്തിയ 20 ബസ്സുകള്‍ , ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച 35 ബൈക്കുകള്‍, സീറ്റ് ബല്‍റ്റ് ധരിക്കാത്ത 20 കാറുകള്‍, അമിത ഭാരം കയറ്റിയ 8 ഗുഡ്സ് വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത 11 ലോറികള്‍, മീറ്റര്‍ ഘടിപ്പിക്കാത്ത 10 ഓട്ടോറിക്ഷകള്‍ എന്നിവ പരിശോധനയില്‍ പിടികൂടി.
എംവിഐമാരായ എംപി സുരേഷ് , കെ പ്രോമനന്ദന്, ഉമ്മര്‍ കെ എം, ബി മധുസൂദനന്,പി മനോജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.