ഡ്രാക്കുള പ്രണയം തല്ലില്‍ കലാശിച്ചു.

വിനയന്‍ സംവിധാനം ചെയ്യുന്ന ‘ഡ്രാക്കുള’ എന്ന ചിത്രത്തിലെ നായകനായ സുധീറിന് ചിത്രത്തിലെ നായികയായ പ്രിയയോട് തോന്നിയ പ്രണയമാണ് അവസാനം തല്ലിലും പോലീസ്‌കേസിലും കലാശിച്ചത്.  നായികയോട് പലവട്ടം പ്രണയാഭ്യര്‍ത്ഥ നടത്തിയിട്ടും രക്ഷിയില്ലാതായപ്പോള്‍  പ്രിയയെ വ്യാഴാഴ്ച രാത്രി കടവന്ത്രയില്‍ വച്ച് പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ  വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ സുധീര്‍. പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പൊലീസ്‌ കേസെടുത്തു.

 

സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്‍റെ പിറകേ നടന്ന് ശല്യപ്പെടുത്തുമായിരുന്നു എന്നാണ് പ്രിയ പരാതിയില്‍ പറയുന്നത്. ശല്യം സഹിക്കാനാകാതെ പ്രിയ സ്വന്തം അമ്മയോട് ഇക്കാര്യം പറഞ്ഞു. പ്രിയയുടെ അമ്മ സുധീറിന്‍റെ ഭാര്യയെ വിളിച്ച് കാര്യം അവതരിപ്പിച്ചു. ഇതെ തുടര്‍ന്ന  പ്രകോപിതനായ സുധീര്‍ ഡാന്‍സ്‌ ക്‌ളാസ്‌ കഴിഞ്ഞ്‌ കാറില്‍ മടങ്ങുകയായിരുന്ന പ്രിയയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ സുധീറിന് പിന്നീട് ജാമ്യം ലഭിച്ചു.

Share news
error: Content is protected !!
Scroll to Top