ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരു : സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും, ഹൗസര്‍ജന്‍മാരും ഇന്നലെ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ നിര്‍ബന്ധിത ഗ്രാമീണ സേവന ഉത്തരവ് നടപ്പിലാക്കില്ലെന്ന ഉറപ്പിലാണ് സമരം തീര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഉപസമിതി രൂപീകരിക്കുമെന്നും അതില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Share news
error: Content is protected !!
Scroll to Top